Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pt Kunjumuhammed

നേ​​​​​രി​​​​​ട്ടത് നീ​​​​​തി​​​​നി​​​​​ഷേ​​​​​ധം; ഒ​ത്തു​തീ​ര്‍​പ്പി​ന് ദൂ​ത​ന്‍ വ​ന്നു

കൊ​​​​​ച്ചി: വി​​​​​ശ്വാ​​​​​സ​​​​​മു​​​​​ള്ള​​​​​തി​​​​​നാ​​​​​ലാ​​​​​ണ് മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​ക്കു പ​​​​​രാ​​​​​തി ന​​​​​ല്‍​കി​​​​​യ​​​​​തെ​​​​​ന്നും എ​​​​​ന്നാ​​​​​ല്‍ കേ​​​​​സ് ന​​​​​ട​​​​​ത്തി​​​​​പ്പി​​​​​ല്‍ വീ​​​​​ഴ്ച​​​​​യു​​​​​ണ്ടാ​​​​​യ​​​​​താ​​​​​യും പി.​​​​​ടി. കു​​​​​ഞ്ഞു​​​​​മു​​​​​ഹ​​​​​മ്മ​​​​​ദി​​​​​ല്‍​നി​​​​​ന്ന് ലൈം​​​​​ഗി​​​​​കാ​​​​​തി​​​​​ക്ര​​​​​മം നേ​​​​​രി​​​​​ട്ട ച​​​​​ല​​​​​ച്ചി​​​​​ത്ര പ്ര​​​​​വ​​​​​ര്‍​ത്ത​​​​​ക ഡോ. ​​​​​ആ​​​​​ശ ആ​​​​​ച്ചി ജോ​​​​​സ​​​​​ഫ്. എ​​​​​ല്ലാ രാ​​​​ഷ്‌​​​​ട്രീ​​​​​യ​​​​​ക്കാ​​​​​ര്‍​ക്കും പ്ര​​​​​ധാ​​​​​നം അ​​​​​വ​​​​​രു​​​​​ടെ താ​​​​​ത്പ​​​​​ര്യ​​​​​മാ​​​​​ണ്. പ്ര​​​​​തീ​​​​​ക്ഷി​​​​​ക്കാ​​​​​ത്ത പ​​​​​ല​​​​​രും പി.​​​​​ടി. കു​​​​​ഞ്ഞു​​​​​മു​​​​​ഹ​​​​​മ്മ​​​​​ദി​​​​​നാ​​​​​യി ഒ​​​​​ത്തു​​​​​തീ​​​​​ര്‍​പ്പി​​​​​നു വ​​​​​ന്നെ​​​​​ന്നും മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ള്‍​ക്കു ന​​​​​ല്‍​കി​​​​​യ അ​​​​​ഭി​​​​​മു​​​​​ഖ​​​​​ത്തി​​​​​ല്‍ ഡോ. ​​​​​ആ​​​​​ശ വെ​​​​​ളി​​​​​പ്പെ​​​​​ടു​​​​​ത്തി.

പ​​​​​രാ​​​​​തി ന​​​​​ല്‍​കി​​​​​യ​​​​​പ്പോ​​​​​ള്‍ നേ​​​​​രി​​​​​ടേ​​​​​ണ്ടി​​​​വ​​​​​ന്ന​​​​​ത് നീ​​​​​തി​​​​നി​​​​​ഷേ​​​​​ധ​​​​​മാ​​​​​ണ്. മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യെ അ​​​​​റി​​​​​യി​​​​​ച്ച് 14 ദി​​​​​വ​​​​​സം ക​​​​​ഴി​​​​​ഞ്ഞി​​​​​ട്ടും എ​​​​​ഫ്‌​​​​​ഐ​​​​​ആ​​​​​ര്‍ ഇ​​​​​ട്ടി​​​​​ല്ലെ​​​​​ന്നു മാ​​​​​ത്ര​​​​​മ​​​​​ല്ല, മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യു​​​​​ടെ ഓ​​​​​ഫീ​​​​​സി​​​​​ല്‍നി​​​​​ന്ന് മ​​​​​റു​​​​​പ​​​​​ടി​​​​​യും ല​​​​​ഭി​​​​​ച്ചി​​​​​ല്ല. പോ​​​​​ലീ​​​​​സ് ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​ര്‍ വീ​​​​​ട്ടി​​​​​ലെ​​​​​ത്തി വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ള്‍ ശേ​​​​​ഖ​​​​​രി​​​​​ച്ചെ​​​​​ങ്കി​​​​​ലും ന​​​​​ട​​​​​പ​​​​​ടി​​​​​യു​​​​​ണ്ടാ​​​​​യി​​​​​ല്ല. വാ​​​​​ര്‍​ത്ത വ​​​​​ന്ന​​​​​തി​​​​​നു​​​​​ശേ​​​​​ഷ​​​​​മാ​​​​​ണ് എ​​​​​ഫ്‌​​​​​ഐ​​​​​ആ​​​​​ര്‍ ര​​​​​ജി​​​​​സ്റ്റ​​​​​ര്‍ ചെ​​​​​യ്ത​​​​​ത്. ഇ​​​​​തു താ​​​​​ന്‍ വി​​​​​ശ്വ​​​​​സി​​​​​ച്ചി​​​​​രു​​​​​ന്ന വ്യ​​​​​വ​​​​​സ്ഥി​​​​​തി​​​​​യി​​​​​ല്‍ സം​​​​​ശ​​​​​യ​​​​​ങ്ങ​​​​​ള്‍ ഉ​​​​​ള​​​​​വാ​​​​​ക്കി. ഒ​​​​​രു സ്ത്രീ​​​​​യെ മ​​​​​ന​​​​​സി​​​​​ലാ​​​​​ക്കാ​​​​​ന്‍ സി​​​​​സ്റ്റ​​​​​ത്തി​​​​​ന് ക​​​​​ഴി​​​​​യു​​​​​ന്നി​​​​​ല്ല. കേ​​​​​സി​​​​​ന്‍റെ അ​​​​​വ​​​​​സ്ഥ എ​​​​​ന്താ​​​​​കു​​​​​മെ​​​​​ന്ന് ആ​​​​​ശ​​​​​ങ്ക​​​​​യു​​​​​ണ്ട്.

കേ​​​​​സ് മു​​​​​ന്നോ​​​​​ട്ടു​​​​ കൊ​​​​​ണ്ടു​​​​​പോ​​​​​കു​​​​​ന്ന​​​​​തി​​​​​ന് ഒ​​​​​രു സ്‌​​​​​പെ​​​​​ഷ​​​​​ല്‍ പ്രോ​​​​​സി​​​​​ക്യൂ​​​​​ട്ട​​​​​റെ നി​​​​​യോ​​​​​ഗി​​​​​ക്ക​​​​​ണം. അ​​​​​ധി​​​​​കാ​​​​​ര​​​​​മു​​​​​ള്ള പു​​​​​രു​​​​​ഷ​​​​​ന്മാ​​​​​ര്‍​ക്ക് എ​​​​​ന്തും ചെ​​​​​യ്യാ​​​​​ന്‍ ക​​​​​ഴി​​​​​യു​​​​​ന്ന സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​മാ​​​​​ണു​​​​​ള്ള​​​​​ത്. ഇ​​​​​തു ത​​​​​ട​​​​​യാ​​​​​നു​​​​​ള്ള രാ​​​​​ഷ്‌​​​​ട്രീ​​​​യ ഇ​​​​​ച്ഛാ​​​​​ശ​​​​​ക്തി ഇ​​​​​വി​​​​​ടെ​​​​യി​​​​​ല്ലെ​​​​​ന്നും അ​​​​​വ​​​​​ര്‍ കു​​​​​റ്റ​​​​​പ്പെ​​​​​ടു​​​​​ത്തി.

നി​​​​​യ​​​​​മ​​​​​സം​​​​​വി​​​​​ധാ​​​​​ന​​​​​ത്തെ സ​​​​​മീ​​​​​പി​​​​​ച്ച​​​​​പ്പോ​​​​​ള്‍ നേ​​​​​രി​​​​​ട്ട അ​​​​​നു​​​​​ഭ​​​​​വ​​​​​ങ്ങ​​​​​ളും ഒ​​​​​ത്തു​​​​​തീ​​​​​ര്‍​പ്പു​​​​ശ്ര​​​​​മ​​​​​ങ്ങ​​​​​ളും ഞെ​​​​​ട്ടി​​​​​ച്ചു. സ്ത്രീ​​​​​യു​​​​​ടെ അ​​​​​ന്ത​​​​​സി​​​​​ന് ര​​​​​ണ്ടാം​​​​സ്ഥാ​​​​​നം മാ​​​​​ത്ര​​​​​മാ​​​​​ണു ല​​​​​ഭി​​​​​ച്ച​​​​​ത്. കു​​​​​ഞ്ഞു​​​​​മു​​​​​ഹ​​​​​മ്മ​​​​​ദി​​​​​ന്‍റെ ദൂ​​​​​ത​​​​​ന്മാ​​​​​ര്‍ ഒ​​​​​ത്തു​​​​​തീ​​​​​ര്‍​പ്പി​​​​​നാ​​​​​യി സ​​​​​മീ​​​​​പി​​​​​ച്ചു. മാ​​​​​പ്പ് ന​​​​​ല്‍​കി​​​​​യാ​​​​​ല്‍ മ​​​​​തി​​​​​യെ​​​​​ന്നും ഇ​​​​​തൊ​​​​​രു ചെ​​​​​റി​​​​​യ കാ​​​​​ര്യ​​​​​മ​​​​​ല്ലേ എ​​​​​ന്നു​​​​​മെ​​​​​ല്ലാം പ​​​​​റ​​​​​ഞ്ഞു.

വി​​​​​ശ്വ​​​​​സി​​​​​ച്ച പ​​​​​ല​​​​​രും കു​​​​​ഞ്ഞു​​​​​മു​​​​​ഹ​​​​​മ്മ​​​​​ദി​​​​​നു​​​​വേ​​​​​ണ്ടി ഒ​​​​​ത്തു​​​​​തീ​​​​​ര്‍​പ്പ് ച​​​​​ര്‍​ച്ച​​​​​ക​​​​​ള്‍​ക്കു വ​​​​​ന്ന​​​​​തി​​​​​ല്‍ അ​​​​​ദ്ഭു​​​​​ത​​​​​പ്പെ​​​​​ട്ടു. ആ​​​​​രു​​​​​ടെ​​​​​യും പേ​​​​​രെ​​​​​ടു​​​​​ത്തു പ​​​​​റ​​​​​യാ​​​​​ന്‍ ആ​​​​​ഗ്ര​​​​​ഹി​​​​​ക്കു​​​​​ന്നി​​​​​ല്ല. നി​​​​​യ​​​​​മ​​​​​പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ലൂ​​​​​ടെ നീ​​​​​തി ല​​​​​ഭി​​​​​ക്കു​​​​​മെ​​​​​ന്ന പ്ര​​​​​തീ​​​​​ക്ഷ ന​​​​​ഷ്‌​​​​ട​​​​​പ്പെ​​​​​ട്ടു. ത​​​​​ന്‍റെ സു​​​​​ര​​​​​ക്ഷ ത​​​​​നി​​​​​ക്കു മാ​​​​​ത്ര​​​​​മു​​​​​ള്ള ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ത്വ​​​​​മാ​​​​​ണെ​​​​​ന്ന് ബോ​​​​​ധ്യ​​​​​പ്പെ​​​​​ട്ടു.

ആ​​​​​രോ​​​​​പ​​​​​ണ​​​​​വി​​​​​ധേ​​​​​യ​​​​​നെ ഔ​​​​​ദ്യോ​​​​​ഗി​​​​​ക പ​​​​​ദ​​​​​വി​​​​​ക​​​​​ളി​​​​​ല്‍നി​​​​​ന്നു നീ​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന വ്യ​​​​​വ​​​​​സ്ഥ പാ​​​​​ലി​​​​​ക്ക​​​​​പ്പെ​​​​​ട്ടി​​​​​ല്ല. താ​​​​​നൊ​​​​​രു സെ​​​​​ല​​​​​ക്‌​​​​ഷ​​​​​ന്‍ ക​​​​​മ്മി​​​​​റ്റി ജൂ​​​​​റി ആ​​​​​യി​​​​​രി​​​​​ക്കു​​​​​മ്പോ​​​​​ള്‍ ഇ​​​​​ങ്ങ​​​​​നെ​​​​​യൊ​​​​​രു സം​​​​​ഭ​​​​​വം ന​​​​​ട​​​​​ന്ന​​​​​ത് ത​​​​​ന്‍റെ അ​​​​​ഭി​​​​​മാ​​​​​ന​​​​​ത്തെ​​​​​ത്ത​​​​​ന്നെ ചോ​​​​​ദ്യം ചെ​​​​​യ്യു​​​​​ന്ന​​​​​താ​​​​​ണ്. ആ​​​​​രോ​​​​​ഗ്യം പ​​​​​റ​​​​​ഞ്ഞു പ്ര​​​​​തി​​​​​ക്ക് മു​​​​​ന്‍​കൂ​​​​​ര്‍ ജാ​​​​​മ്യം അ​​​​​നു​​​​​വ​​​​​ദി​​​​​ക്കു​​​​​ന്ന സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ല്‍ ഈ ​​​​​വ്യ​​​​​വ​​​​​സ്ഥി​​​​​തി ആ​​​​​ര്‍​ക്കൊ​​​​​പ്പ​​​​​മാ​​​​​ണെ​​​​​ന്നു മ​​​​​ന​​​​​സി​​​​​ലാ​​​​​കു​​​​​ന്നി​​​​​ല്ല. നീ​​​​​തി ല​​​​​ഭി​​​​​ക്കു​​​​​ന്ന​​​​​തു​​​​​വ​​​​​രെ പോ​​​​​രാ​​​​​ട്ടം തു​​​​​ട​​​​​രു​​​​​മെ​​​​​ന്നും ആ​​​​​ശാ ആ​​​​​ച്ചി ജോ​​​​​സ​​​​​ഫ് വ്യ​​​​​ക്ത​​​​​മാ​​​​​ക്കി.

Latest News

Corehub Up